കിളിമാനൂർ: തട്ടത്തുമലയിലെ ബഡ്സ് സ്‌കൂളിന് സമീപം നിന്ന ഈട്ടി മരത്തിന്റെ തടി കടത്തിയ സംഭവത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്‌തു. പഴയകുന്നുമ്മൽ പഞ്ചായത്തംഗവും അടയമൺ ലോക്കൽ കമ്മിറ്റി അംഗവുമായ ഷിബുവിനെയാണ് സസ്‌പെന്റ് ചെയ്‌തത്. തടി കാണാതായ സംഭവത്തിൽ ഷിബുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. പാർട്ടിക്ക് യോജിക്കാത്ത പ്രവർത്തനം നടത്തിയതിനാണ് ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്‌തതെന്ന് സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.