ddd

നെയ്യാറ്റിൻകര : കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ 117 -ാമത് ജയന്തി വാരാഘോഷവും പെരുങ്കടവിള ബ്രാഞ്ച് സമ്മേളനവും കാമരാജ് ഫൗണ്ടേഷൻ ദേശീയ ചെയർമാൻ ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. എൽ.ആർ.സുദർശനകുമാർ അദ്ധ്യക്ഷത വഹിച്ചു.പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് മുൻ പ്രിസിഡന്റ് അമ്പലത്തറയിൽ ഗോപകുമാർ, വി.സുധാകരൻ,വകടര സൈമൺ,ടി.വത്സലകുമാരി,സി.മോഹകുമാർ, തൂയൂർ വിക്രമൻനായർ, എസ്..വേലുക്കുട്ടിപ്പിള്ള, വി..സുനി, കാക്കണം നാഗേഷ്,പാലയ്യൻ, വടകര വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.