dharna

കിളിമാനൂർ: തട്ടത്തുമല ബഡ്സ് സ്‌കൂളിന് മുന്നിലെ ഈട്ടിമരത്തിന്റെ തടി കടത്തിക്കൊണ്ടുപോയ കേസിൽ പ്രതിയായ പഞ്ചായത്തംഗം ഷിബു രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പഴയകുന്നുമ്മൽ, അടയമൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ അഭിമുഖ്യത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ് ധർണ ഉദ്ഘാടനം ചെയ്‌തു. മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യണമെന്നും പിടികൂടിയ പ്രതികളെ ജാമ്യത്തിലിറക്കാൻ സഹായിച്ച പൊലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി അംഗം എൻ. സുദർശൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സൊണാൾജ്, എൻ.ആർ. ജോഷി, എ. ഷിഹാബുദീൻ, മണ്ഡലം പ്രസിഡന്റുമാരായ അടയമൺ മുരളിധരൻ, നളിനാക്ഷൻ, ജോണി, നളിനൻ, സജി, നസീർ, ഷെമീം എന്നിവർ പങ്കെടുത്തു.