neelakantasharmma

പാറശാല: മരണാന്തര അവയവ ദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ അഡ്വ.എസ്. നീലകണ്ഠ ശർമ്മയുടെ 4-ാമത് ചരമ വാർഷികവും അനുസ്മരണ സമ്മേളനവും സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നടന്ന ചടങ്ങിൽ അഡ്വ. എസ്. നീലകണ്ഠ ശർമ്മ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കൊല്ലിയോട് സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ പ്രവർത്തകരായ ആർ.വത്സലൻ, ആർ. ബിജു, പാറശാല വിജയൻ, പാറശാല ഗ്രാമ പഞ്ചായത്ത് അംഗം നീല, എം.എസ്. പത്മകുമാർ, പാറശാല കൃഷ്ണൻകുട്ടി, അഡ്വ.കെ. ഷിബു, എസ്.എസ്. ലളിത്, സെലിൻ, സുബ്രഹ്മണ്യൻ, ഗിരീഷ് കുമാർ, ശിവകുമാർ, ഗോപി, അഡ്വ. എസ്. നീലകണ്ഠ ശർമ്മയുടെ ഭാര്യ ലതാശർമ്മ എന്നിവർ സംസാരിച്ചു. കൂടാതെ പരശുവയ്ക്കലിൽ പ്രവർത്തിച്ചുവരുന്ന കാരുണ്യ സ്‌പെഷ്യൽ സ്‌കൂളിലെ ഭിന്നശേഷികരായ കുട്ടികൾക്ക് സഹായ വിതരണവും നടത്തി.