പാറശാല: സി.പി. എം പ്രവർത്തകന്റെ മൃതദേഹം ബന്ധുക്കൾ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കായി കൈമാറി. പരശുവക്കൽ പാലറയ്ക്കൽ വീട്ടിൽ മധുസൂദന(66) ന്റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെ വിദ്യാർത്ഥികൾക്കായി കൈമാറിയത്. സി.പി.എം പുല്ലൂർക്കോണം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മധുസൂദനൻ (66) അവിവാഹിതനാണ്. മുപ്പത് വർഷത്തോളമായി പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പ് തന്റെ ആഗ്രഹം സഹോദരനോട് പറഞ്ഞിരുന്നു.ശ്വാസ സംബന്ധമായ അസുഖമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം മെഡിക്കൽ കോളേജാശുപത്രിക്ക് കൈമാറിയത്. സഹോദരങ്ങൾ: ഗിരിജകുമാരി, കോമളകുമാരി, ഗീതകുമാരി, പ്രേമകുമാരി, ഋഷസേനൻ, കുമാരി സീമ.
ഫോട്ടോ: മധുസൂദനൻ