ramesh-cheniithala

തിരുവനന്തപുരം: യൂണിവേഴ്സിറ്റി പരീക്ഷാ നടത്തിപ്പിലും പി.എസ്.സിയിലും ഒരു കുഴപ്പവുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കി അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അറസ്റ്റിലായ എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് 16 കെട്ടുകളിലായി 292 പേപ്പറുകളാണ് പിടിച്ചത്. ഇതിലൊന്നും ഒരു കുഴപ്പവുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മറവിൽ നഗ്നമായ പരീക്ഷാ തട്ടിപ്പാണ് എസ്.എഫ്.ഐ നേതാക്കൾ നടത്തുന്നത്. ഇത്രയും ഗുരുതരമായ പരീക്ഷാ തട്ടിപ്പ് നടന്നിട്ട് സർക്കാർ ഇതുവരെ ഒന്നും ചെയ്തില്ല. 1,21,000 ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. മുഖ്യമന്ത്രി തന്നെ ഇപ്പോളത് സമ്മതിച്ചു. ഫയലുകൾ തീർക്കാൻ മാമാങ്കമല്ല ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു.