ലോഡ്സ് : ഏകദിനത്തിലെ ലോകകപ്പ് കിരീടത്തിന്റെ ആഘോഷ ലഹരി തീരുംമുമ്പേ ഇത്തിരിക്കുഞ്ഞൻമാരായ അയർലൻഡിനെതിരെ ടെസ്റ്റ് കളിക്കാനിറങ്ങിയ ഇംഗ്ളണ്ടിന് ഒാർക്കാപ്പുറത്ത് കനത്ത ആഘാതം
ലോർഡ്സിൽ ഇന്നലെ ആരംഭിച്ച ചതുർദിന ടെസ്റ്റിൽ ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് വെറും 85 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസർ ടിം മുർത്താഗും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക്ക് അദയറും ചേർന്നാണ് ഇംഗ്ളീഷ് വമ്പൻമാരുടെ കൊമ്പൊടിച്ചത്. വെറും 23.4 ഒാവറിലാണ് പ്രബലന്മാരായ ബാറ്റ്സ്മാൻമാരടങ്ങിയ ഇംഗ്ളീഷ് നിര നിലംപൊത്തിയത് മറുപടിക്കിറങ്ങിയ അയർലൻഡ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 32 ഒാവറിൽ 127/2 എന്ന നിലയിലാണ് ഇപ്പോൾ 42 റൺസ് ലീഡ് അവർക്കുണ്ട്.
ലോഡ്സിൽ ടിം മുർത്തായും അഭയറും ചേർന്ന് ആഞ്ഞടിച്ചതോടെ ഇംഗ്ളീഷ് നിര അടപടലം തകരുകയായിരുന്നു ജാസൺ റോയ്‌യെ (5) വീഴ്ത്തി മുർത്തായാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. തുടർന്ന് ജോ ഡെൻലി (23), റോയ് ബേൺസ് (6), ജോ റൂട്ട് (2), ബെയർ സ്റ്റോ (0), ക്രിസ് വോക്സ് (0) എന്നിവർ കൂടാരം കയറിയതോടെ ഇംഗ്ളണ്ട് 43/7 എന്ന നിലയിലായി തുടർന്ന് സാം കറാൻ (18), ഒല്ലി സ്റ്റോൺ (19) എന്നിവർ നടത്തിയ ചെറുത്തുനില്പാണ് 85 ലെത്തിച്ചത്. റാൻകിൻ രണ്ട് വിക്കറ്റ് നേടി.
മറുപടിക്കിറങ്ങിയ അയർലൻഡിന് നായകൻ പോർട്ടർ ഫീൽഡ് (14), മക്‌കൊല്ലം (19) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ബാൽബേണി (51) അർദ്ധ സെഞ്ച്വറി നേടി.
2017 ലാണ് അയർലൻഡിന് ടെസ്റ്റ് പദവി ലഭിച്ചത്.
. അയർലൻഡിന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റാണിത്
. ആദ്യ രണ്ട് ടെസ്റ്റുകളിലും അവർ തോൽക്കുകയായിരുന്നു
ഇംഗ്ളീഷ് വിക്കറ്റ് വീഴ്ച
( വിക്കറ്റ്, റൺസ്, ബാറ്റ്സ്മാൻ-ബൗളർ )
1-8 (ജാസൺ റോയ്-മുർത്ത)
2-36 (ഡെൻലി-അബയർ)
3-36 (ബേൺസ്-മുർത്ത)
4-42 (റൂട്ട്- അബയർ)
5-42 (ബെയർസ്റ്റോ-മുർത്ത)
6-42 (വോക്സ്-മുർത്ത)
7-43 (മൊയീൻ-മുർത്ത)
8-58 (ബ്രോഡ് -റാൻകിൻ)
9-67 (കറാൻ-റാൻകിൻ)
10-85 (സ്റ്റോൺ-അബയർ))