sumathi


വഴുതയ്ക്കാട്: ടാഗോർ നഗർ ഡി ലെയ്ൻ ശ്രീലതിക ഭവനിൽ സിപിഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി എസ് മുരളി പ്രതാപിന്റെ ഭാര്യ സുമതി (50) നിര്യാതയായി. മക്കൾ: സൗമ്യ, പ്രജിത്. മരുമകൻ: അരുൺ. സംസ്‌കാരം: ഇന്ന് രാവിലെ 9ന് തൈയ്ക്കാട് ശാന്തികവാടത്തിൽ.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ്ബാബു, സത്യൻ മൊകേരി, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, പി തിലോത്തമൻ, കെ രാജു, ഡെപ്യൂട്ടി സ്പീക്കർ വി ശശി തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.