dgp

കാട്ടാക്കട: ഓണത്തിന് ജൈവ പച്ചക്കറി ഉത്പാദനം ലക്ഷ്യമിട്ട് ഓപ്പൺ ജയിലിൽ നടന്ന പച്ചക്കറി നടീൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. 5 ഏക്കർ സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. പയർ, പാവൽ, വെണ്ട, കത്തിരി, ബീൻസ്, മുളക്, പടവലം, വെള്ളരി മുതലായവയാണ് പ്രധാന കൃഷികൾ.

കഴിഞ്ഞ മാസം ഒരു ലക്ഷം രൂപയുടെ മത്സ്യം ജയിലിൽ നിന്ന് വില്പന നടത്തിയിരുന്നു. ജയിൽ ജോയിന്റ് സൂപ്രണ്ട് എസ്. സജീവ്, കൃഷി ഓഫീസർ അജിത് സിംഗ്, ജയിൽ ഡോക്ടർ പ്രവീൺ രാജ്, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ റെജിൻ മോഹൻ, അജു, എസ്. ബാബു, ചീഫ് പ്രിസൺ ഓഫീസർ മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. പുതുക്കിപ്പണിത പോളിഹൗസിലെ പയർ കൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനവും ഋഷിരാജ് സിംഗ് നിർവഹിച്ചു.