കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിൽ ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്തും മെഡിക്കൽ കോളേജും മാനസികാരോഗ്യ വിഭാഗവും സംയുക്തമായി നടപ്പിലാക്കുന്ന സുരക്ഷ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി വാർഡുതല യോഗങ്ങൾ ആരംഭിച്ചു. മൂന്നാം വാർഡുതല സമിതി യോഗം ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് ആരാേഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. തൃദിപ്കുമാർ, കീഴാറ്റിങ്ങൽ ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ധന്യദേവി, സുരക്ഷ ബ്ളോക്ക് കോ-ഓർഡിനേറ്റർ ടീന, അംഗൻവാടി വർക്കർ ഗംഗ, ആശാവർക്കർ സിന്ധു, സി.ഡി.എസ് അംഗം ശ്രീദേവി, എ.ഡി.എസ് ചെയർപേഴ്സൻ ലൂസി തുടങ്ങിയവർ പങ്കെടുത്തു. പതിനാലാം വാർഡുതല യോഗം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം ജാസ്മിൻ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് കോ-ഓർഡിനേറ്റർ ആർ.കെ. ബാബു, പഞ്ചായത്ത് കോ-ഓർഡിനേറ്റർ കവിത, അംഗൻവാടി വർക്കർ രജനി, എ.ഡി.എസ് സെക്രട്ടറി ദിവ്യ, ആശാവർക്കർമാരായ ഹൈമ, ജ്യോതി എന്നിവർ പങ്കെടുത്തു.