mobile

ഫുജൈറ: പ്രായപൂർത്തിയാകാത്ത മകന്റെ മൊബൈൽ ഫോൺ തല്ലിപ്പൊട്ടിച്ച അച്ഛനെതിരെ കേസ്. ഫുജൈറ കോടതിയിൽ ഇതിന്റെ വിചാരണ കഴിഞ്ഞദിവസം ആരംഭിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. കുറച്ചുനാൾ മുമ്പ് വിവാഹമോചനം നേടിയ വ്യക്തിയാണ് പ്രതി .കുട്ടികളുടെ സംരക്ഷാണാവകാശം കോടതി ഭാര്യയ്ക്കാണ് അനുവദിച്ചുകൊടുത്തത്. എന്നാൽ നിശ്ചിത ദിവസങ്ങളിൽ ഭർത്താവിന് കുട്ടികളെ ഒപ്പം നിർത്താൻ കോടതി ഇയാളെയും അനുവദിച്ചു. വീട്ടിലെത്തിയ മകന്റെ ഫോൺ ഇയാൾ പരിശോധിച്ചു. ഒരു പെൺകുട്ടി ഉൾപ്പെടെയുവരെ മകന്റെ ഫേസ്‍ബുക്കിൽ കണ്ടതോടെ കൺട്രോളുപോയി. കലിതുള്ളി മകനെ ചീത്തവിളിച്ച അയാൾ ഫോൺ തല്ലിപ്പൊട്ടിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ കാര്യമറിഞ്ഞതോടെയാണ് പ്രശ്നമായത്. അവർ നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മകനെ അകാരണമായി ശകാരിച്ചെന്നും ഫോൺ തല്ലിപ്പൊട്ടിച്ചെന്നുമായിരുന്നു കേസ്. തെളിവുസഹിതം എത്തിയതിനാൽ പൊലീസ് കേസ‌െടുത്തു. പ്രായപൂർത്തിയാവാത്ത കുട്ടി മൊബൈൽഫോണും സോഷ്യൽ മീഡിയയും ഉപയോഗിച്ചതിന് അച്ഛൻ വഴക്കുപറയുകയും ചെറിയതോതിൽ ശിക്ഷിക്കയുമാണ് ചെയ്തതെന്നാണ് പ്രതിഭാഗം അഭിഭാഷകൻ പറയുന്നത്.