-strike
strike

തിരുവനന്തപുരം: കായികാദ്ധ്യാപകർ നേരിടുന്ന അവഗണനകളിൽ പ്രതിഷേധിച്ച് സ്‌കൂൾ കായികമേളകൾ ബഹിഷ്‌കരിച്ച് ചട്ടപ്പടി സമരം ആരംഭിക്കുമെന്ന് സംയുക്ത കായികാദ്ധ്യാപക സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി നാളെ സെക്രട്ടേറിയ​റ്റ് മാർച്ചും ധർണയും നടത്തും. 2017ൽ ആറ് മാസം കൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന സർക്കാർ ഉറപ്പ് ഇതുവരെ പാലിച്ചില്ല. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്റി, വിദ്യാഭ്യാസ മന്ത്റി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ എന്നിവരെ നേരിൽ കണ്ട് നിവേദനങ്ങൾ നൽകിയിട്ടും അവഗണന തുടരുകയാണെന്നും സംയുക്ത കായികാദ്ധ്യാപക സമിതി കൺവീനർ എം. സുനിൽകുമാർ പറഞ്ഞു.