ആലുവ: തോട്ടുമുഖം ശ്രീനാരായണഗിരി ജീവനക്കാരി ആലുവ ആശാൻ ലെയിൻ അന്നപ്പിള്ളി വീട്ടിൽ പരേതരായ സുകുമാരന്റെയും അമ്മിണിയുടെയും മകൾ സരസമ്മ (60) നിര്യാതയായി.
ദീർഘനാളായി ശ്രീനാരായണ ഗിരിയും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. വീട്ടിലും തുടർന്ന് ശ്രീനാരായണ ഗിരിയിലും പൊതുദർശനത്തിന് വച്ച ശേഷം കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്കാരം നടത്തി. അവിവാഹിതയാണ്. സഹോദരങ്ങൾ: പൊന്നമ്മ, വിജയമ്മ, പരേതരായ സതീശൻ, വത്സമ്മ.
എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, ജസ്റ്റിസ് കെ. സുകുമാരൻ, ജസ്റ്റിസ് കെ.കെ. ഉഷ, മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ശ്രീനാരായണ ഗിരി സെക്രട്ടറി അഡ്വ. സീമന്തിനി ശ്രീവത്സൻ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു.