തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണനെതിരേ ഭീഷണി മുഴക്കിയ ബി.ജെ.പിയുടെ നടപടി അപലപനീയമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ചലച്ചിത്ര സംവിധായകനായ അടൂരിനെപ്പോലെയുള്ള ഒരാളോട് രാജ്യം വിട്ടുപോകാൻ പറഞ്ഞ ബി.ജെ.പിയുടെ കാടത്തം വിലപ്പോകില്ല. സാംസ്കാരിക പ്രവർത്തകരോട് രാജ്യം വിട്ടുപോകാൻ പറയാനുള്ള ചങ്കൂറ്റം ബി.ജെ.പി കാട്ടിയത് അധികാരം അവരെ അന്ധരാക്കിയതുകൊണ്ടാണ്. അഭിപ്രായ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും അതു പ്രകടിപ്പിക്കുവരെ സംരക്ഷിക്കാനും കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്.
ആൾക്കൂട്ട ആക്രമങ്ങൾ മൂലം 2016ൽ രാജ്യത്ത് 840 പേർ കൊല്ലപ്പെട്ടെന്നും ഇതിൽ ശിക്ഷിക്കപ്പെട്ട സംഭവങ്ങൾ വളരെ കുറവാണെന്നുമാണ് സാംസ്‌കാരിക നായകർ ചൂണ്ടിക്കാട്ടിയത്.