കിളിമാനൂർ: കേന്ദ്ര സംഘം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സന്ദർശിച്ചു.കേന്ദ്ര ഗ്രാമ വികസന വകുപ്പിലെ മഹാരാഷ്ട്ര, തമിഴ് നാട് പ്രതിനിധികളായ പതിനഞ്ച് പേരാണ് ബ്ലോക്ക് സന്ദർശിച്ചത്. ബ്ലോക്കിന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ ഇവർ ദേശീയ തൊഴിലുറപ്പ് പ്രവർത്തനങ്ങളും ബ്ലോക്കിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ താബൂക്ക് യൂണിറ്റിന്റെ പ്രവർത്തനങ്ങളും വിലയിരുത്തി. ബ്ലോക്കിന് പരിധിയിൽ നിർമ്മിച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വീടുകളുടെ നിർമ്മാണം വിലയിരുത്തിയ ഇവർ കിളിമാനൂർ കൊട്ടാരവും സന്ദർശിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, വൈസ് പ്രസിഡന്റ് സുഭാഷ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി സുധ, ബ്ലോക്ക് മെമ്പർ വത്സലകുമാർ, ബി.ഡി.ഒ പ്രസാദ്, എ.ഡി.സി. ഫൈസി എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.