p-v-sindhu
p v sindhu

. അയാ ഒഹോരിയെ മൂന്ന് ഗെയിം പോരാട്ടത്തിൽ

‌സിന്ധു കീഴടക്കി

. സായ് പ്രണീതിനും രണ്ടാം റൗണ്ടിൽ വിജയം

. എച്ച്.എസ് പ്രണോയ് പുറത്ത്

ടോ​ക്കി​യോ​ ​:​ ​റാ​ങ്കിം​ഗി​ൽ​ ​ത​ന്നേ​ക്കാ​ൾ​ 15​ ​പ​ടി​ ​പി​ന്നി​ലു​ള്ള​ ​ജാ​പ്പ​നീ​സ് ​പെ​ൺ​കൊ​ടി​ ​അ​യോ​ ​ഒ​ഹോ​രി​യു​മാ​യി​ ​ന​ട​ന്ന​ ​ഇ​ഞ്ചോ​ടി​ഞ്ച് ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ​ ​വി​ജ​യം​ ​ക​ണ്ട് ​ഇ​ന്ത്യ​ൻ​ ​താ​രം​ ​പി.​വി.​ ​സി​ന്ധു​ ​ജ​പ്പാ​ൻ​ ​ഒാ​പ്പ​ൺ​ ​ബാ​ഡ്മി​ന്റ​ണി​ന്റെ​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ലെ​ത്തി.
ഒ​രു​ ​മ​ണി​ക്കൂ​ർ​ ​ഒ​രു​മി​നി​ട്ട് ​നീ​ണ്ട​ ​ര​ണ്ടാം​ ​റൗ​ണ്ട് ​പോ​രാ​ട്ട​ത്തി​ൽ​ ​ആ​ദ്യ​ഗെ​യിം​ ​കൈ​വി​ട്ട​ ​ശേ​ഷം​ ​തി​രി​ച്ച​ടി​ച്ചാ​ണ് ​സി​ന്ധു​ ​അ​വ​സാ​ന​ ​എ​ട്ടി​ലൊ​രാ​ളാ​യ​ത്.​ ​അ​ഞ്ചാം​ ​റാ​ങ്കു​കാ​രി​യായ​ ​സി​ന്ധു​വി​ന്റെ​ ​വി​ജ​യം​ 11​-21,​ 21​-10,​ 21​-13​ ​എ​ന്ന​ ​സ്കോ​റി​നാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​വാ​രം​ ​ന​ട​ന്ന​ ​ഇ​ന്തോ​നേ​ഷ്യ​ൻ​ ​ഒാ​പ്പ​ണി​ലും​ ​സി​ന്ധു​ ​അ​യോ​ ​ഒ​ഹോ​രി​യെ​ ​തോ​ൽ​പ്പി​ച്ചി​രു​ന്നു​.ഇ​ന്തോ​നേ​ഷ്യ​ൻ​ ​ഒാ​പ്പ​ണി​ന്റെ​ ​ഫൈ​ന​ലി​ൽ​ ​മ​റ്റൊ​രു​ ​ജാ​പ്പ​നീ​സ് ​താ​രം​ ​അ​കാ​നെ​ ​യ​മാ​ഗു​ചി​യോ​ടാ​ണ് ​സി​ന്ധു​ ​തോ​റ്റി​രു​ന്ന​ത്.
ഇ​ന്ന​ലെ​ ​പു​രു​ഷ​ ​സിം​ഗി​ൾ​സ് ​ര​ണ്ടാം​റൗ​ണ്ടി​ൽ​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​സാ​യ് ​പ്ര​ണീ​ത് ​വി​ജ​യം​ ​നേ​ടി​ ​ക്വാ​ർ​ട്ട​റി​ലേ​ക്ക് ​ക​ട​ന്നു.​ ​ആ​ദ്യ​റൗ​ണ്ടി​ൽ​ ​ലോ​ക​ 11​-ാം​ ​റാ​ങ്കു​താ​രം​ ​ജ​പ്പാ​ന്റെ​ ​കെ​ന്റ​ ​നി​ഷി​മോ​ട്ടോ​യെ​ ​അ​ട്ടി​മ​റി​ച്ചി​രു​ന്ന​ ​സാ​യ് ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​ജ​പ്പാ​ന്റെ​ ​ത​ന്നെ​ ​സു​നി​യാ​മ​യെ​യാ​ണ് ​കീ​ഴ​ട​ക്കി​യ​ത്.​ 45​ ​മി​നി​ട്ട് ​നീ​ണ്ട​ ​മ​ത്സ​ര​ത്തി​ൽ​ 21​-13,​ 21​-16​ ​നാ​യി​രു​ന്നു​ ​സാ​യ്‌​യു​ടെ​ ​വി​ജ​യം.​ ​ക്വാ​ർ​ട്ട​റി​ൽ​ ​ടോ​മി​ ​സു​ഗി​യാ​ർ​ത്തോ​യാ​​ണ് ​സാ​യ്‌​യു​ടെ​ ​എ​തി​രാ​ളി.
അ​തേ​സ​മ​യം​ ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​ഇ​ന്ത്യ​ൻ​ ​ടോ​പ് ​സീ​ഡ് ​കി​ഡം​ബി​ ​ശ്രീ​കാ​ന്തി​നെ​ ​അ​ട്ടി​മ​റി​ച്ചി​രു​ന്ന​ ​മ​ല​യാ​ളി​താ​രം​ ​എ​ച്ച്.​എ​സ്.​ ​പ്ര​ണോ​യ്ക്ക് ​ക്വാ​ർ​ട്ട​റി​ൽ​ ​ക​ട​ക്കാ​നാ​യി​ല്ല.​ ​ര​ണ്ടാം​റൗ​ണ്ടി​ൽ​ ​ഡെ​ൻ​മാ​ർ​ക്കി​ന്റെ​ ​റാ​സ്‌​മ​സ് ​ഗെം​കേ​യോ​ട് ​തോ​റ്റ് ​പു​റ​ത്താ​വു​ക​യാ​യി​രു​ന്നു​ ​പ്ര​ണോ​യ്.​ 21​-9,​ 21​-15​ ​എ​ന്ന​ ​സ്കോ​റി​നാ​ണ് ​പ്ര​ണോ​യ് ​തോ​റ്റ​ത്.
പു​രു​ഷ​ ​ഡ​ബി​ൾ​സി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​സാ​ത്വി​ക് ​സാ​യ് ​രാ​ജ്-​ചി​രാ​ഗ് ​ഷെ​ട്ടി​ ​സ​ഖ്യം​ രണ്ടാം റൗണ്ടി​ൽ വി​ജയി​ച്ച് ക്വാ​ർ​ട്ട​റി​ലെ​ത്തി.​