. പുതിയ ഹോം സീസണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോൺസറായി മലയാളിയായ ബൈജു രവീന്ദ്രന്റെ എഡ്യൂക്കേഷണൽ ടെക്നോളജി കമ്പനി 'ബൈജൂസ്
ആപ്പ്' എത്തും.
. ചൈനീസ് മൊബൈൽ ഭീമൻമാരായ ഒപ്പോയിൽ നിന്നാണ് ബൈജൂസ് ആപ്പ് ജഴ്സി സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
. 2017 മാർച്ചിൽ 1,079 കോടി രൂപയ്ക്കാണ് ഒപ്പോ അഞ്ചുവർഷത്തേക്ക് ജഴ്സി സ്‌പോൺസർഷിപ്പ് സ്വന്തമാക്കിയിരുന്നത്
. എന്നാൽ ഇൗ തുക കൂടിപ്പോയെന്നും സ്‌പോൺസർഷിപ്പ് തങ്ങൾക്ക് ലാഭമുണ്ടാക്കുന്നില്ലെന്നും കണ്ട് ബൈജൂസിന് കൈമാറാൻ ഒപ്പോ തീരുമാനിക്കുകയായിരുന്നു
. ഉഭയകക്ഷി മത്സരങ്ങൾക്ക് 4.6 കോടി രൂപ വീതവും ഐ.സി.സി ടൂർണമെന്റുകളിലെ മത്സരങ്ങൾക്ക് 1.56 കോടി രൂപവീതവുമാണ് ഒപ്പോ ബി.സി.സി.ഐക്ക് നൽകിയിരുന്നത്.
. ഇൗ തുകതന്നെ ബൈജൂസ് ആപ്പും തുടരും.
സെപ്തംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര മുതൽ ഇന്ത്യ ബൈജൂസിന്റെ കുപ്പായമണിയും. 2022 വരെയാണ് കരാർ.
. 2013 ലാണ് സീഡ് ഫണ്ടിംഗിലൂടെ ബൈജൂസ് ആരംഭിച്ചത് ഇൗ സാമ്പത്തികവർഷം 750 ദശലക്ഷം ഡോളറിന്റെ നിക്ഷേപക ആസ്തി ഇൗ കമ്പനി നേടിക്കഴിഞ്ഞു.