treasury

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം ട്രഷറി സേവിംഗ്സ് അക്കൗണ്ട് വഴിയാക്കിയതിന് പിന്നാലെ ഒരു ദിവസം ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന് പരിധി നിർണയിച്ച് ഉത്തരവ് പുറത്തിറക്കി. ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക രണ്ടു ലക്ഷമായിരിക്കും. പണമായി പിൻവലിക്കുന്ന തുകയ്ക്കാണ് ഇൗ നിയന്ത്രണം. സ്ഥിര നിക്ഷേപങ്ങൾക്ക് ഇത് ബാധകമല്ല. നേരത്തെ ട്രഷറി സേവിംഗ്സിലൂടെ ശമ്പള വിതരണം നടത്തുമെന്നും പതിനെട്ടാം തീയതിവരെയോ, അതിൽ കൂടുതലോ സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന തുകയ്ക്ക് രണ്ടു ശതമാനം പലിശ അധികം നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ അതുസംബന്ധിച്ച ഉത്തരവിൽ പിൻവലിക്കാവുന്ന തുകയുടെ ഉയർന്ന പരിധി പറഞ്ഞിരുന്നില്ല. ഇത് പരിഹരിച്ചുകൊണ്ടാണ് പുതിയ ഉത്തരവിറക്കിയത്.