dhoni-army
dhoni army

ന്യൂ​ഡ​ൽ​ഹി​ ​:​ ​സൈ​നി​ക​ ​സേ​വ​ന​ത്തി​നാ​യി​ ​വി​ൻ​ഡീ​സ് ​പ​ര്യ​ട​ന​ത്തി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ൽ​ക്കു​ന്ന​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​താ​രം​ ​മ​ഹേ​ന്ദ്ര​ ​സിം​ഗ് ​ധോ​ണി​ ​ര​ണ്ടാ​ഴ്ച​ ​ജ​മ്മു​ ​കാ​ശ്മീ​രി​ൽ​ ​ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി​യി​ൽ​ ​അ​തി​ർ​ത്തി​ ​സം​ര​ക്ഷ​ണ​ത്തി​നി​റ​ങ്ങും.
ഇൗ​ ​മാ​സം​ 31​ ​മു​ത​ൽ​ ​ആ​ഗ​സ്റ്റ് 15​ ​വ​രെ​ 106​-ാം​ ​ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി​ ​പാ​രാ​ ​ഫോ​ഴ്സ് ​ബ​റ്റാ​ലി​യ​നി​ലാ​ണ് ​ധോ​ണി​ ​സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക.​ ​ഇ​പ്പോ​ൾ​ ​വി​ക്ട​ർ​ ​ഫോ​ഴ്സി​നൊ​പ്പം​ ​കാ​ശ്മീ​രി​ലാ​ണ് ​ഇൗ​ ​യൂ​ണി​റ്റ്.​ ​ഒാ​ണ​റ​റി​ ​ലെ​ഫ്‌​റ്റ​ന്റ് ​കേ​ണ​ലാ​യ​ ​ധോ​ണി​ ​പ​ട്രോ​ളിം​ഗി​ലും​ ​ഗാ​ർ​ഡ് ​ഡ്യൂ​ട്ടി​യി​ലും​ ​അ​തി​ർ​ത്തി​യി​ലെ​ ​പോ​സ്റ്റ് ​ഡ്യൂ​ട്ടി​യി​ലും​ ​ഉ​ണ്ടാ​കു​മെ​ന്ന് ​സൈ​നി​ക​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​സേ​നാ​ ​ബാ​ര​ക്കി​ലാ​കും​ ​താ​മ​സം.​ ​സൈ​നി​ക​ ​സേ​വ​ന​ത്തി​നു​ള്ള​ ​ധോ​ണി​യു​ടെ​ ​അ​പേ​ക്ഷ​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​ക​ര​സേ​നാ​ ​മേ​ധാ​വി​ ​അം​ഗീ​ക​രി​ച്ചി​രു​ന്നു.​ ​നേ​ര​ത്തെ​യും​ ​ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി​ക്കൊ​പ്പം​ ​ധോ​ണി​ ​സൈ​നി​ക​ ​സേ​വ​നം​ ​അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
പാ​രാ​ഫോ​ഴ്സി​നൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന​ത് ​ധോ​ണി​യു​ടെ​ ​ആ​ഗ്ര​ഹ​മാ​യി​രു​ന്നു.​ ​ലോ​ക​ക​പ്പി​ൽ​ ​പാ​രാ​ഫോ​ഴ്സി​ന്റെ​ ​ചി​ഹ്‌​നം​ ​ധോ​ണി​ ​വി​ക്ക​റ്റ് ​കീ​പ്പിം​ഗ് ​ഗ്ളൗ​സി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ത് ​വി​വാ​ദ​മാ​യി​രു​ന്നു. 38​ ​കാ​ര​നാ​യ​ ​ധോ​ണി​ക്ക് 2011​ ​ലാ​ണ് ​ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി​യി​ൽ​ ​ല​ഫ്‌​റ്റ​ന​ന്റ് ​കേ​ണ​ൽ​ ​പ​ദ​വി​ ​ല​ഭി​ച്ച​ത്
ലോ​ക​ക​പ്പി​ന് ​ശേ​ഷം​ ​ധോ​ണി​ ​അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റി​ൽ​ ​നി​ന്ന് ​വി​ര​മി​ക്കു​മെ​ന്ന് ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​എ​ന്നാ​ൽ​ ​വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ച് ​ഒ​ന്നും​ ​വെ​ളി​പ്പെ​ടു​ത്താ​തി​രു​ന്ന​ ​ധോ​ണി​ ​സൈ​നി​ക​ ​പ​രി​ശീ​ല​നം​ ​ന​ട​ത്താ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ൽ​ ​വി​ൻ​ഡീ​സ് ​പ​ര്യ​ട​ന​ത്തി​ൽ​നി​ന്ന് ​ത​ന്നെ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​ധോ​ണി​ ​സെ​ല​ക്ട​ർ​മാ​രോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​. തു​ട​ർ​ന്ന് ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ​താ​ത്കാ​ലി​ക​ ​വി​ര​മ​മാ​യി.​ ​ഋ​ഷ​ഭ് ​പ​ന്താ​ണ് ​വി​ൻ​ഡീ​സ് ​പ​ര്യ​ട​ന​ത്തി​ൽ​ ​ഏ​ക​ദി​ന,​ ​ട്വ​ന്റി​ 20​ ​ടീ​മു​ക​ളു​ടെ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ.​ ​ധോ​ണി​ ​ഉ​ട​ന​ടി​ ​വി​ര​മി​ക്കി​ല്ലെ​ന്നും​ ​ഋ​ഷ​ഭ് ​വി​ക്ക​റ്റ് ​കീ​പ്പിം​ഗി​ൽ​ ​പ​രി​ച​യ​സ​മ്പ​ന്ന​നാ​കും​വ​രെ​ ​ടീ​മി​ൽ​ ​ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ലോ​ക​ക​പ്പ് ​ട്വ​ന്റി​ 20​ ​വ​രെ​ ​ധോ​ണി​ ​ടീ​മി​ൽ​ ​തു​ട​രാ​നാ​ണ് ​സാ​ദ്ധ്യ​ത​ക​ൾ.