cvr-

പാറശാല: മലയാള സാഹിത്യത്തിലെ കുലപതിയായ സി.വി. രാമൻപിള്ളയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മനാടായ ആറയൂരിലെ സി.വി. സ്മാരക കലാഭവനിൽ (സി.വി.ആർ ആർട്സ്) നടന്ന പ്രതിഭാ സംഗമം കെ. ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ. ബെൻഡാർവിൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. നിർമ്മലകുമാരി, ചെങ്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഡി. ഷീല, വട്ടവിള വിജയൻ, ജി. വാസുദേവൻ നായർ തുടങ്ങിയവർ സംസാരിച്ചു.