തിരുവനന്തപുരം : പ്രശസ്ത ഗാന്ധിയൻ കെ.ഇ. മാമ്മന്റെ രണ്ടാം അനുസ്മരണ വാർഷികത്തോടനുബന്ധിച്ച് നിംസ് മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ഇ. മാമ്മൻ അനുസ്മരണവും സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും നടന്നു.
നിംസ് മെഡിസിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർപേഴ്സൺ ഡബ്ളിയു.ആർ. ഹീബ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാരി അദ്ധ്യക്ഷത വഹിച്ചു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ അഡ്മിനിസ്ട്രേറ്ററും ചീഫ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ചുതമ്പി, ജനറൽ സർജൻ ഡോ. കാർത്തികേയൻ, നഗരസഭ ഹെൽത്ത് ഓഫീസർ ഡോ. ശശികുമാർ, ജോസ് ഫ്രാങ്ക്‌ളിൻ എന്നിവർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'നേതാജിയും സ്വാതന്ത്ര്യസമരവും' പ്രസംഗ മത്സരം നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽഖാൻ ഉദ്ഘാടനം ചെയ്തു.
സൗജന്യ മെഡിക്കൽ ക്യാമ്പിൽ 480 ഓളം പേർ പങ്കെടുത്തു. സൗജന്യ രക്ത, ബോൺ ടെൻസിറ്റി, എക്കോ, ഇ.സി.ജി പരിശോധനകളും നടന്നു. രണ്ടാംദിന ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ 1 വരെ നിംസ് മെഡിസിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.