patheyam

കിളിമാനൂർ: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിൽ നടപ്പിലാക്കിവരുന്ന നിർദ്ധനർക്ക് സജന്യ ഭക്ഷണം നൽകുന്ന പദ്ധതിയായ പാഥേയം പദ്ധതി ഗുണഭോക്താക്കൾക്ക് കിളിമാനൂർ പഞ്ചായത്തിൽ പാത്രങ്ങൾ നൽകി. ജില്ലയിൽ കിളിമാനൂരിലാണ് ആദ്യമായി ഇലപൊതികൾക്ക് പകരം പാത്രങ്ങളിൽ തന്നെ ഭക്ഷണം നൽകുന്ന രീതിക്ക് തുടക്കമായത്. പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായി പരമാവധി മാലിന്യം ഒഴിവാക്കണമെന്ന ലക്ഷ്യമാണ് പദ്ധതിക്കായി പാത്രങ്ങൾ വാങ്ങിനൽകാൻ തീരുമാനിച്ചത്. പഞ്ചായത്ത് പരിധിയിലെ നിരവധി സുമനസുകളുടെ സാമ്പത്തിക സഹായത്തിലൂടെയാണ് പദ്ധതിക്കായി പാത്രങ്ങൾ വാങ്ങിയത്. പാത്രങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ നിർവഹിച്ചു.