archeology

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷൻ പുരാരേഖ വകുപ്പുമായി സഹകരിച്ച്

നടത്തിയ സർവേയിൽ കണ്ടെത്തിയത് 1,42,921 പുരാരേഖകൾ. 5000 വർഷം പഴക്കമുള്ള ഓട്ടുകാലണ മുതൽ 100 വർഷം പഴക്കമുള്ള മെതിയടി വരെ ഇതിൽപ്പെടുന്നു.
ആകെ 37,901 താളിയോലകളാണ് കണ്ടെത്തിയത്. ജാതകം, ഗ്രന്ഥങ്ങൾ, വിഷചികിത്സ, ആയുർവേദം, മന്ത്രങ്ങൾ, മതഗ്രന്ഥങ്ങൾ എന്നീ ഇനങ്ങളിലുള്ളതാണ്. കണക്ക് ഇങ്ങനെ: 25-100 വർഷം പഴക്കമുള്ളത്- 25287, 101-500 വർഷം പഴക്കമുള്ളത്- 4,583, 500 വർഷത്തിന് മുകളിലുള്ളത്- 632. കാലപ്പഴക്കം നിർണയിക്കാൻ കഴിയാത്തത്- 7399

തമിഴ്, മലയാളം, സംസ്‌കൃതം, അറബി ഭാഷകളിൽ എഴുതിയവയാണ് താളിയോല ഗ്രന്ഥങ്ങളിൽ ഏറെയും.
അച്ചടിക്കപ്പെട്ട അപൂർവ ഗ്രന്ഥങ്ങളുടെ ഇനത്തിൽ 8,819 രേഖകളും ന്യൂസ്‌പേപ്പർ, മാസികകൾ ഇനത്തിൽ 18,065 രേഖകളുമുണ്ട്. രാജ്യസമാചാർ, ലണ്ടൻ ഗസറ്റ്, ബോംബെ സമാചാർ എന്നീ പത്രങ്ങളുടെ പ്രതികളും മുള, ചെമ്പ് തകിട്, തുകൽ, തുണി, പാത്രങ്ങൾ എന്നിവയിൽ എഴുതിയ 6,401 പുരാരേഖകളും ജനകീയ മുന്നേറ്റങ്ങളുടെയും പ്രാദേശിക സമരങ്ങളുടെയും 53,546 രേഖകളും കണ്ടെത്തിയതിൽപ്പെടും.