നേമം: ടാങ്കർ ലേറിയ്ക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു. വെടിവച്ചാൻകോവിൽ അമ്മൻകോവിൽ റോഡ് അനു നിവാസിൽ സനൽകുമാറിന്റെയും ശ്രീകുമാരിയുടെയും മകൻ അരുൺകുമാർ (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ന് പ്രാവച്ചമ്പലം-ബാലരാമപുരം ദേശീയപാതയിൽ പളളിച്ചൽ കുണ്ടറത്തേരിയിലേക്ക് തിരിയുന്ന ഭാഗത്തായിരുന്നു അപകടം. ബാലരാമപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന അരുൺ സഞ്ചരിച്ചിരുന്ന ബൈക്കിൽ, അമിത വേഗത്തിലെത്തിയ ടാങ്കർ ലോറി ഇടിയ്ക്കുകയായിരുന്നു. ലോറിയ്ക്കടിയിൽപ്പെട്ട അരുണിന്റെ തലയിലൂടെ ടാങ്കറിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി . ടാങ്കറിനെയും ഡ്രൈവറെയും നേമം പൊലീസ് കസ്റ്റഡിയിലെടുത്തു. അരുൺ ടാലി കോഴ്സിന് പഠിക്കുകയായിരുന്നു (അക്കൗണ്ടിംഗ്). അനുശ്രീ ഏക സഹോദരി.
ഫോട്ടോ: അരുൺകുമാർ (21).