ഫ്ളോറിഡ: പച്ചയിറച്ചിക്ക് ജീവൻ വയ്ക്കുമോ? സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കണ്ടവരൊക്കെ ഈ സംശയം തീർക്കാനുള്ള നെട്ടോട്ടത്തിലാണ്. ഹോട്ടലിലെ മേശപ്പുറത്ത് പാകം ചെയ്യാൻ റെഡിയാക്കി വച്ചിരിക്കുന്ന പച്ചയിറച്ചിയിലെ ഒരു വലിയ കഷണം പ്ളേറ്റിൽ നിന്ന് മേശയിലേക്കും അവിടെ നിന്ന് തറയിലേക്കും ചാടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തകർത്തോടുന്നത്. ഫ്ളാേറിഡ സ്വദേശിയായ ഒരാളാണ് വീഡിയോ പോസ്റ്റുചെയ്തത്. എന്നാൽ ഇതെവിടെ സംഭവിച്ചതാണെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
കെട്ടിച്ചമച്ച വീഡിയോ ആണിതെന്ന അഭിപ്രായവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ കൊന്നയുടൻ കഷണങ്ങളാക്കിയാൽ മസിലിന്റെ ചലനംമൂലം ഇങ്ങനെ സംഭവിക്കാറുണ്ടെന്ന് മറ്റുചിലർ പറയുന്നു.