നേമം: യാത്രക്കാർക്കുനേരെ അശ്ലീല പ്രയോഗവും ആംഗ്യവിക്ഷേപവും നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി നേമം പൊലീസിൽ ഏല്പിച്ചു. ഉച്ചക്കട മംഗലത്തുകോണം സ്വദേശി ഉദയകുമാറാണ് (42) പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 8 ഓടെയാണ് സംഭവം. കാക്കാമൂല തെറ്റിവിള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടികൾക്കും വഴിയാത്രക്കാർക്കും നേരെയാണ് ഇയാൾ മോശമായി പെരുമാറിയത്. ഇയാൾക്കെതിരെ നിരവധി പരാതികൾ നേരത്തെ പൊലീസിന് നൽകിയിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌തു.