delji
ഡൽഹി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജേന്ദ്ര പാൽ ഗൗതം മന്ത്രി കെ.കെ. ശൈലജയെ സന്ദർശിച്ച് ചർച്ച നടത്തിയപ്പോൾ

തിരുവനന്തപുരം: ഡൽഹി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജേന്ദ്രപാൽ ഗൗതം മന്ത്രി കെ.കെ. ശൈലജയെ സന്ദർശിച്ച് ചർച്ച നടത്തി.കേരളത്തിൽ സാമൂഹ്യനീതി വകുപ്പ് വിജയകരമായി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെ കുറിച്ച് കൂടുതൽ അറിയാനായാണ് രാജേന്ദ്ര പാൽ ഗൗതം എത്തിയത്. ഡൽഹി ജാൽബോർഡ് വൈസ് ചെയർമാൻ ദിനേഷ് മൊഹാനിയയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ വി.ആർ. പ്രേംകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ക്യാപ്ഷൻ

ഡൽഹി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജേന്ദ്രപാൽ ഗൗതം മന്ത്രി കെ.കെ. ശൈലജയെ സന്ദർശിച്ച് കേരളത്തിൽ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ച് ചർച്ച നടത്തുന്നു. ഡൽഹി ജാൽബോർഡ് വൈസ് ചെയർമാൻ ദിനേഷ് മൊഹാനിയ, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ വി.ആർ. പ്രേംകുമാർ എന്നിവർ സമീപം