തിരുവനന്തപുരം: സ്വദേശ് ദർശൻ സ്‌കീം പ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്ര വികസന പദ്ധതികളുടെ ഭാഗമായുള്ള ശ്രീപാദം റസ്റ്റ് ഹൗസ്,ഉത്സവമഠം കെട്ടിടത്തിലെ വെയിറ്റിംഗ് ഹാൾ, ഗസ്റ്റ് റൂമുകൾ, പാഞ്ചജന്യത്തിലെ നവീകരിച്ച എ.സി റൂമുകൾ എന്നിവ മന്ത്റി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിന്റെ വടക്കേനടയിൽ നടന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
നവീകരിച്ച താമസ സൗകര്യങ്ങളുടെയും വിശ്രമകേന്ദ്രങ്ങളുടെയും ഓൺലൈൻ ബുക്കിംഗ് ഒ. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസർ വി. രതീശൻ, രാജ കുടുംബാംഗം ആദിത്യ വർമ്മ, ക്ഷേത്ര ഭരണസമിതി അംഗം എസ്. വിജയകുമാർ, ഫോർട്ട് വാർഡ് കൗൺസിലർ ആർ. സുരേഷ്, കെ.എസ്. ഗോപകുമാർ, ബി. ശ്രീകുമാർ, ബബിലു ശങ്കർ എന്നിവർ പങ്കെടുത്തു.