കല്ലമ്പലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ജില്ലാ കശുവണ്ടി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംഘടിപ്പിച്ച സമര പ്രചാരണ വാഹന ജാഥ സമാപിച്ചു. ജില്ലാ ജാഥ പള്ളിക്കൽ സ്റ്റാർ ഫാക്ടറി പടിക്കൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. രാമു ഉദ്ഘാടനം ചെയ്തു. ഷിലോസ് പകൽകുറി അദ്ധ്യക്ഷനായി. കെ. ഗോപിനാഥൻ സ്വാഗതം പറഞ്ഞു. പകൽകുറി, കാട്ടുപുതുശേരി, മടവൂർ, മാങ്കോണം, എലിക്കുന്നാംമുകൾ, തങ്കക്കല്ല് , കിളിമാനൂർ കോർപ്പറേഷൻ ഫാക്ടറി, ഇരുപത്തിയെട്ടാംമൈൽ കാപ്പെക്സ് ഫാക്ടറി, പറകുന്ന് ഫാക്ടറി തുടങ്ങിയിടങ്ങളിൽ സ്വീകരണമേറ്റ് വാങ്ങി കിഴക്കനേലയിൽ ജാഥ സമാപിച്ചു. ജാഥാ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റ൯ യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ ജി. രാജു, കെ. ഗോപിനാഥൻ, ഷിലോസ് പകൽകുറി, എച്ച്. നാസർ, ഇ. ഷാജഹാൻ, ഇ. ജലാൽ, ജതിൻചന്ദ്, എം. ശശിധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.