ലണ്ടൻ: നന്നായി ഉറങ്ങാൻ ആഗ്രഹമുണ്ടോ? എങ്കിൽ നല്ലൊരു പ്രണയബന്ധത്തിലേർപ്പെടൂ. നിങ്ങൾക്ക് രാത്രിയിൽ സുഖമായി ഉറങ്ങാനുള്ള അവസരം ലഭിക്കും. യൂണിവേഴ്‌സിറ്റി ഒഫ് തുർക്കിയിലെ ഗവേഷകരുടേതാണ് ഈ കണ്ടുപിടിത്തം.
സ്‌നേഹസമ്പന്നനായ പങ്കാളിയുടെ സാമീപ്യം ഉറക്കത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ നടത്തിയ പഠനത്തിലായിരുന്നു പുതിയ കണ്ടെത്തൽ. നന്നായി സ്‌നേഹിക്കുന്ന പങ്കാളിയുള്ള ഒരാൾക്ക് നല്ല ഉറക്കം ലഭിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ഇത്തരക്കാർക്ക് ഡിപ്രഷൻ വരികയുമില്ല .
പങ്കാളിയിൽ നിന്ന് ലഭിക്കുന്ന സുരക്ഷിതത്വവും സംരക്ഷണവുമാണ് ഇതിന് കാരണമായി ഗവേഷർ പറയുന്നത്. എന്നാൽ പങ്കാളിയുമായി കലഹം തുടങ്ങിയാൽ ആ നിമിഷം മുതൽ ഉറക്കം നഷ്ടപ്പെട്ടുതുടങ്ങും.