ആറ്റിങ്ങൽ: തോന്നയ്ക്കൽ സായിഗ്രാമം ശ്രീ സത്യസായി വിദ്യാ മന്ദിറിൽ കാർഗിൽ വിജയ ദിനാഘോഷം നടന്നു. സി.ആർ.പി.എഫ് റിട്ട.ഡി.ഐ.ജി പി.ജി.ജി നായർ ഉദ്ഘാടനം ചെയ്തു.റിട്ട. റീജിയണൽ പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ എസ്.എസ്. നായർ മുഖ്യ അതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഇ.എസ്. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. പള്ളിപ്പുറം ജയകുമാർ, ഡോ. വിജയൻ, പി.ടി.എ പ്രസിഡന്റ് കെ.ബൈജു, കമാരി ശിവപ്രിയ എന്നിവർ സംസാരിച്ചു.