ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ കാർഷിക ദർശനത്തെ ആസ്പദമാക്കിയുള്ള ശില്പശാല ശിവഗിരി മഠത്തിൽ ഇന്ന് രാവിലെ 10ന് മന്ത്റി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും.
ഗുരുദേവൻ വിഭാവന ചെയ്ത സാമൂഹിക -സാംസ്കാരിക -സാമ്പത്തിക -പാരിസ്ഥിതിക സുസ്ഥിര വികസന മാതൃക ജനങ്ങളിൽ എത്തിക്കാനുള്ള കർമ്മ പദ്ധതിയുടെ പ്രഥമ ഘട്ടമാണ് ശില്പശാല. ലണ്ടനിലെ കോമൺവെൽത്ത് സെക്രട്ടേറിയറ്റിൽ എൻവയൺമെന്റ് പോളിസി കൺസൾട്ടന്റും സംസ്ഥാന സർക്കാരിന്റെ സുസ്ഥിര വികസന ഉപദേഷ്ടാവുമായിരുന്ന ഡോ. കെ. രവി വിഷയവും ലക്ഷ്യവും പ്രസക്തിയും അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ കാർഷിക സർവകലാശാല അസോസിയേറ്റ് ഡയറക്ടർ ഡോ. എ. അനിൽകുമാർ, കാർഷിക സർവകലാശാലയുടെ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി മുൻ ഡീൻ ഡോ. എം.എച്ച്. ഹജിലാൽ, അനർട്ട് മുൻ ഡയറക്ടർ ഡോ. എം. ജയരാജ്, ഫാമിംഗ് കോർപറേഷൻ ഡയറക്ടർ എസ്.കെ. സുരേഷ്, കാർഷിക സർവകലാശാല വിജ്ഞാനവ്യാപന വിഭാഗം പ്രൊഫസർ ഡോ. എ.കെ. ഷെരീഫ്, എനർജി ജലവിഭാഗം സെക്രട്ടറി ഡോ. ബി. അശോക്, കാർഷിക സർവകലാശാല പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. സ്റ്റീഫൻ ദേവനേശൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. തെങ്ങിൻ തൈകളും വിതരണം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി ബോധിതീർത്ഥ നന്ദിയും പറയും.