പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) മേയ് 2019 (സപ്ലിമെന്ററി) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ച് പ്രാക്ടിക്കൽ 29, 30 തീയതികളിൽ കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരത്തും ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ് കൊല്ലത്തും നടക്കും.
ആറാം സെമസ്റ്റർ, എട്ടാം സെമസ്റ്റർ ബി.കോം (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷയുടെ പ്രാക്ടിക്കൽ 30 ന് നടത്തും.
ബി.എസ്‌സി (സി.എസ്)/ബി.സി.എ (I, II, III years) സപ്ലിമെന്ററി ആനുവൽ സ്‌കീം, ന്യൂ സ്‌കീം (2013, 2014 അഡ്മിഷൻ) പ്രാക്ടിക്കൽ, പ്രോജക്ട് ആൻഡ് വൈവ പരീക്ഷകൾ ആഗസ്റ്റ് 5, 6, 7 തീയതികളിൽ എസ്.ഡി.ഇ പാളയം സെന്ററിൽ നടത്തും.
മെരിറ്റ് സ്‌കോളർഷിപ്പ്
2018 - 19 വർഷത്തെ യൂണിവേഴ്സിറ്റി മെരിറ്റ് സ്‌കോളർഷിപ്പിനുളള അപേക്ഷകൾ ക്ഷണിക്കുന്നു. സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലും അഫിലിയേറ്റഡ് കോളേജുകളിലും (ഓട്ടോണോമസ് കോളേജുകൾ ഒഴികെ) 2018 - 19 അദ്ധ്യയന വർഷം വിവിധ ബിരുദ/ബിരുദാനന്തരബിരുദ കോഴ്സുകൾക്ക് (ബി.എ/ബി.എസ് സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.എഡ്/എൽ എൽ.ബി/ബി.ടെക്/എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.സി.ജെ/എം.ബി.എ/എം.എഡ്/എൽ എൽ.എം/
എം.എ - ജർമൻ/എം.എ - റഷ്യൻ/എം.ടെക്) പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കോളേജ്/ഡിപ്പാർട്ട്‌മെന്റ് മേധാവി വഴി നിശ്ചിത ഫോമിലുളള അപേക്ഷയും യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ എം.സി.എ സപ്ലിമെന്ററി (2011 സ്‌കീം) പരീക്ഷാ ഫലം വെബ്‌സൈറ്റിൽ.
എം.എ ഇസ്ലാമിക് ഹിസ്റ്ററി 2017 - 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (റഗുലർ - 2016 അഡ്മിഷൻ, സപ്ലിമെന്ററി - 2015 & 2014 അഡ്മിഷൻ) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.ടെക് (ഫുൾടൈം/പാർട്ട് ടൈം) മൂന്നാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം) (2008 സ്‌കീം - അഡീഷണൽ/മേഴ്സി ചാൻസ്), ഒന്നാം സെമസ്റ്റർ എം.ടെക് (2003 സ്‌കീം - മേഴ്സിചാൻസ്) (സിവിൽ എൻജിനിയറിംഗ്, ബയോടെക്‌നോളജി ആൻഡ് ബയോകെമിക്കൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 9 വരെ അപേക്ഷിക്കാം.
തീയതി നീട്ടി
രാജാ രവി വർമ്മ സെന്റർ ഒഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിലേക്ക് മാസ്റ്റർ ഒഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്റിംഗ്, മാസ്റ്റർ ഒഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി കോഴ്സുകളിലേക്ക് ആഗസ്റ്റ് 5 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ആഗസ്റ്റ് ന് രാവിലെയും അഭിമുഖം അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും നടത്തും. ക്ലാസുകൾ ആഗസ്റ്റ് 19 ന് ആരംഭിക്കും.
മേഴ്സിചാൻസ്
വിദൂര വിദ്യാഭ്യാസം വഴി 2009 സ്‌കീമിൽ പഠിച്ചിരുന്ന എം.ബി.എ വിദ്യാർത്ഥികൾക്ക് ഒന്നും രണ്ടും സെമസ്റ്ററുകളിൽ മേഴ്സിചാൻസ് അനുവദിച്ചു.
സ്‌പോട്ട് അഡ്മിഷൻ
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ഒന്നാം വർഷ ബി.ടെക് കോഴ്സുകളിലെ (ഇ.സി, സി.എസ്, ഐ.ടി ബ്രാഞ്ചുകൾ) സ്‌പോട്ട് അഡ്മിഷൻ 29 ന് രാവിലെ 10 മുതൽ കോളേജിൽ നടക്കും.