01
റിട്ട.ജില്ലാ സെക്ഷൻസ് ജഡ്‌ജി പി.ഉഷ.(64 )

ശ്രീകാര്യം: കഴിഞ്ഞ ദിവസം നിര്യാതയായ ഇടവക്കോട്‌ ചെമ്പക സ്‌കൂളിന് സമീപം ഹൗസ് നമ്പർ 102 ,ഉഷസിൽ റിട്ട.ജില്ലാ സെഷൻസ് ജഡ്‌ജി പി.ഉഷ (64 )യെ ഇന്നലെ വൈകുന്നേരം 6 .30 ന് വീട്ടുവളപ്പിൽ സംസ്കരിച്ചു . പട്ടം പ്ലാമൂട് പൂച്ചെടിവിള കുടുംബാംഗമാണ്. എസ്.സി.വിഭാഗത്തിലെ ആദ്യകാല മലയാളി ജഡ്ജിമാരിൽ ഒരാളായ പി.ഉഷ പരേതരായ ചെല്ലമ്മ -പീറ്റർ ദമ്പതികളുടെ മകളാണ്. വർക്കല മുൻസിഫ് ആയിട്ടാണ് സേവനം ആരംഭിച്ചത്. വയനാട് സെഷൻസ് ജഡ്‌ജിയായി വിരമിച്ചു. ഇന്ത്യൻ കസ്റ്റംസ് ഉദ്യോഗസ്ഥനായി റിട്ടയർ ചെയ്ത പരേതനായ വിശ്വനാഥനാണ് ഭർത്താവ്. സഹോദരങ്ങൾ : പി.ശ്യാംകുമാർ, പി.തങ്കപ്പൻ, ശോഭന, പി.ഗമാലിയൽ.