psc

അഭിമുഖം
കാറ്റഗറി നമ്പർ 6/2019 പ്രകാരം മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ് 2 (രണ്ടാം എൻ.സി.എ. - പട്ടികജാതിവിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്തുമതസ്ഥർ) തസ്തികയിലേക്ക് ആഗസ്റ്റ് 8ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


ഒറ്റത്തവണ വെരിഫിക്കേഷൻ

കാറ്റഗറി നമ്പർ 337/2017 പ്രകാരം കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിസ്റ്ററി തസ്തികയിലേക്ക് 29 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിലും, ആഗസ്റ്റ് 13 മുതൽ എറണാകുളം മേഖലാ ഓഫീസിലും, 12 മുതൽ കോഴിക്കോട് മേഖലാ ഓഫീസിലും, കാറ്റഗറി നമ്പർ 40/2019 പ്രകാരം ആരോഗ്യ വകുപ്പിൽ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 (എൻ.സി.എ.-വിശ്വകർമ്മ) തസ്തികയിലേക്ക് 30 നും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 1/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രി, കാറ്റഗറി നമ്പർ 422/2017 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രി (എൻ.സി.എ.-ഒ.ബി.സി.) തസ്തികകളിലേക്ക് ആഗസ്റ്റ് ഒന്നിനും, കാറ്റഗറി നമ്പർ 446/2016 പ്രകാരം കേരള വാട്ടർ അതോറിറ്റിയിൽ സർവേയർ ഗ്രേഡ് 2 തസ്തികയിലേക്ക് ആഗസ്റ്റ് 1, 2, 3 തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.

ഒ.എം.ആർ പരീക്ഷ

കാറ്റഗറി നമ്പർ 68/2018 പ്രകാരം എക്‌സൈസ് വകുപ്പിൽ ഡ്രൈവർ, കാറ്റഗറി നമ്പർ 129/2018 പ്രകാരം വിവിധ സർക്കാർ ഉടമസ്ഥതയിലുളള കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, കാറ്റഗറി നമ്പർ 385/2018 പ്രകാരം പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികകളിലേക്ക് ആഗസ്റ്റ് 2 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.