തിരുവനന്തപുരം: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എയുടെ പുതിയ ക്യാബിനറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും നാളെ വൈകിട്ട് 3.30ന് നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി (പബ്ലിക് റിലേഷൻസ്) ടി. ബിജുകുമാർ, എ.കെ. ഷാനവാസ് എന്നിവർ അറിയിച്ചു. ലയൺസ്ക്ലബ് ഇന്റർനാഷണൽ സെക്കൻഡ് വൈസ് പ്രസിഡന്റ് ബ്രിയാൻ ഇ. ഷീഹാൻ ഉദ്ഘാടനം ചെയ്യും. 2019-20 വർഷത്തെ മെൽവിൻ ജോൺസ് ഫെല്ലോ അംഗങ്ങളെ അദ്ദേഹം ആദരിക്കും. ലയൺ ഡിസ്ട്രിക്ട് ഗവർണർ എ.ജി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മുൻ ഇന്റർനാഷണൽ ഡയറക്ടർ വിജയകുമാർ രാജു സത്യവാചകം ചൊല്ലികൊടുക്കും. പുതിയ പദ്ധതികൾ, ഡിസ്ട്രിക്ട് ഡയറക്ടറി, വെബ്സൈറ്റ്, ന്യൂസ് ലെറ്റർ, ഫേസ്ബുക് പേജ് എന്നിവയുടെ പ്രകാശനം മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ നിർവഹിക്കും. വൈസ് ഗവർണർമാരായ വി. പരമേശ്വരൻ കുട്ടി, കെ. ഗോപകുമാർ മേനോൻ, മുൻ ഗവർണർമാരായ ജോൺ ജി. കൊട്ടറ, ജി. ഹരിഹരൻ, കെ. സുരേഷ്, അലക്സ് കുര്യാക്കോസ്, ഡി.എസ്. ശ്രീകുമാരൻ, ജി. സുരേന്ദ്രൻ, സി.വി. ശ്യാം സുന്ദർ, പി. സുരേന്ദ്രൻ, താസിം സെയ്ത് മുഹമ്മദ്, അഹമ്മദ് പിള്ള, എം.കെ. സുന്ദരൻ പിള്ള, ആർ. രവികുമാർ, പി.കെ. രവീന്ദ്രനാഥ്, രമേശ്, ഇന്ദിരാ രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുക്കും.