നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നോർത്ത് ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. ആഗസ്റ്റ് മൂന്നിന് നെടുമങ്ങാടാണ് സമ്മേളനം. സ്വാഗതസംഘ രൂപീകരണ യോഗം സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ ഉദ്ഘാടനം ചെയ്‌തു. മന്നൂർക്കോണം രാജേന്ദ്രൻ, എൻ.ആർ. ബൈജു, പി. ഹരികേശൻ നായർ, നോർത്ത് ജില്ലാസെക്രട്ടറി കെ.ബി. ഗോപകുമാർ, ജില്ലാ പ്രസിഡന്റ് ആർ.വി. ഷൈജുമോൻ, ജില്ലാ ട്രഷറർ എൻ.ബി. ജ്യോതി എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് നന്ദി പറഞ്ഞു. പാർട്ടി നെടുമങ്ങാട് ഏരിയ സെക്രട്ടറി ആർ. ജയദേവൻ ചെയർമാനും കെ. ദിനേശ്കുമാർ കൺവീനറുമായി 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു.