ummenchandy
ummenchandy

തിരുവനന്തപുരം: സർവകലാശാല, പി.എസ്‌.സി പരീക്ഷകളിലെ തട്ടിപ്പുകളെ മുഖ്യമന്ത്റി പിണറായി വിജയൻ ന്യായീകരിക്കുകയാണെന്നു മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി പറഞ്ഞു. ഇത്തരം ഗുരുതരമായ തെ​റ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ യൂണിവേഴ്‌സി​റ്റി കോളജിന്റെയും പി.എസ്‌.സിയുടെയും വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നവരെന്നു മുദ്റ കുത്തുകയാണ്. ഇതിനു കൂട്ടുനിൽക്കുന്നതാകട്ടെ മുഖ്യമന്ത്റിയും സി.പി.എമ്മും.

സർവകലാശാല പരീക്ഷകളിൽ വട്ടപ്പൂജ്യം നേടിയവർ പി.എസ്‌.സി പരീക്ഷയിൽ റാങ്കുനേടുന്നു. ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസ്യത നഷ്ടമായതിനാലാണ് യു.ഡി.എഫിന്റെയും കെ.എസ്‌.യുവിന്റെയും പ്രതിഷേധത്തിനു ഇത്രയേറെ ജനപിന്തുണ ലഭിക്കുന്നത്. പരീക്ഷകളിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്നും പ്രതികളെ രക്ഷിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും ജനങ്ങൾക്കറിയാം. ജനങ്ങളെ നിരാശപ്പെടുത്തുന്നതാണ് മുഖ്യമന്ത്റിയുടെ പ്രതികരണം. അന്വേഷണം അട്ടിമറിക്കാമെന്ന മുഖ്യമന്ത്റിയുടെ മനസ്സിലിരിപ്പു നടക്കില്ല. സർക്കാർ കോളജുകളിലെ മെറി​റ്റ് കം റിസർവേഷൻ സമ്പ്രദായം യൂണിവേഴ്‌സി​റ്റി കോളജിൽ അട്ടിമറിക്കപ്പെട്ടു. ക്രിമിനലുകൾ കോളജിലെത്തിയത് അഡ്മിഷൻ, റീ അഡ്മിഷൻ നടപടികളിലെ അഴിമതിയിലൂടെയാണ്. പരീക്ഷകളിൽ സ്ഥിരമായി തോൽക്കുന്നവർ ഒന്നാം റാങ്കുകാരായതോടെ പി.എസ്‌.സിയുടെ വിശ്വസ്യതയും നഷ്ടമായിരിക്കുകയാണ്.

കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ യു.ഡി.എഫ് പിന്തുണ നൽകും. അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാക്കുന്ന ഒരു നടപടിയും യു.ഡി.എഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. എൽ.ഡി.എഫിനകത്തെ സി.പി.ഐയുടെ അവസ്ഥയെപ്പ​റ്റി പ്രതികരണത്തിനില്ല. തല്ലുകൊള്ളുന്നതിൽ അവർക്കു കുഴപ്പമില്ലെങ്കിൽ പ്രതികരിക്കേണ്ട കാര്യമില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.