തിരുവനന്തപുരം : പൗഡിക്കോണം മാർക്കറ്റ് ശോചനീയാവസ്ഥയ്ക്കെതിരെയും മാർക്കറ്റ് നവീകരണ പ്രവർത്തനം അട്ടിമറിച്ച നഗരസഭയ്ക്കെതിരെയും വ്യാപാരി വ്യവസായി കോൺഗ്രസ് കഴക്കൂട്ടം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. പൗഡിക്കോണം മാർക്കറ്റിന്റെ പഴയകാല പ്രൗഡി നിലനിറുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നഗരസഭയോട് ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാപ്രസിഡന്റ് പനങ്ങോട്ടുകോണം വിജയന്റെ അദ്ധ്യക്ഷതയിൽ എം.എ. വാഹിദ്, വട്ടിയൂർക്കാവ് രവി, വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പാളയം അശോക്, ട്രഷറർ കുച്ചപ്പുറം തങ്കപ്പൻ, കൗൺസിലർമാരായ ജോൺസൺ ജോസഫ്, അലത്തറ അനിൽ, കോൺഗ്രസ് നേതാക്കളായ അണ്ടൂർക്കോണം സനൽ, അണിയൂർ പ്രസന്നകുമാർ, ജസ്റ്റിൻ ജയരാജ്, ഇടവക്കോട് അശോകൻ, ബോസ് ഇടവിള, ജഗന്യ ജയകുമാർ, ജോൺസൺ ഉള്ളൂർ, പൗഡിക്കോണം ഷാജഹാൻ, ജിതേന്ദ്രൻ എന്നിവർ പങ്കെടുത്തു.