തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്ക് (ആയുഷ് ഒഴികെ) കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ തുടങ്ങി. എം.ബി.ബി,എസ്, ബി.ഡി.എസ് എന്നിവയുടെ രണ്ടാം അലോട്ട്മെന്റും അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നിവയുടെ മൂന്നാം അലോട്ട്മെന്റുമാണ്. www.cee.kerala.gov.inൽ 29ന് തിങ്കളാഴ്ച വൈകിട്ട് 5വരെ ഓപ്ഷനുകൾ കൺഫർമേഷൻ നടത്തുകയോ പുന:ക്രമീകരിക്കുകയോ പുതുതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്ക് രജിസ്ട്രേഷൻ നടത്തുകയോ ചെയ്യാം. 31നാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്. ആഗസ്റ്റ് 5വരെയുള്ള തീയതികളിൽ ഓൺലൈനായോ പോസ്റ്റോഫീസ് വഴിയോ ഫീസടയ്ക്കാം. 5നകം കോളേജുകളിൽ പ്രവേശനം നേടണം. അന്ന് വൈകിട്ട്, പ്രവേശനം നേടിയവരുടെ വിവരങ്ങൾ കോളേജ് അധികൃതർ എൻട്രൻസ് കമ്മിഷണറെ അറിയിക്കണം.
പുതുയായി ഉൾപ്പെടുത്തിയ കോളേജുകളും അവിടങ്ങളിലെ ട്യൂഷൻ ഫീസ് ഇപ്രകാരമാണ്: പാലക്കാട് കരുണ- 5,94,594, എറണാകുളം ശ്രീനാരായണ- 7,19,246, പത്തനംതിട്ട മൗണ്ട് സിയോൺ- 6,11,325, വട്ടപ്പാറ എസ്.യുടി- 5,85,200. എല്ലായിടത്തും 20ലക്ഷം രൂപയാണ് എൻ.ആർ.ഐ ഫീസ്. ഈ കോളേജുകളിലേക്ക് പുതുതായി ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. ആഗസറ്റ് 5ന് ശേഷം ഒഴിവുള്ള എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിൽ ആഗസ്റ്റ് 8, 9 തീയതികളിൽ മോപ്പ് അപ് കൗൺസലിംഗ് നടത്തും. കൂടുതൽ വിവരങ്ങൾ: www.cee.kerala.gov.in, www.cee-kerala.orgൽ. ഹെൽപ്പ് ലൈൻ നമ്പറുകൾ- 0471 2332123, 2339101, 2339102, 2339103, 2339104