pattam

തിരുവനന്തപുരം: കോൺഗ്രസ് ശ്രീവരാഹം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പട്ടം താണുപിള്ളയുടെ 49ാം ചരമവാർഷികം ആചരിച്ചു. പട്ടം സമാധി സ്‌മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങ് കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്‌തു. കോൺഗ്രസ് ശ്രീവരാഹം വാർഡ് കമ്മിറ്റി പ്രസിഡന്റ് എൻ.ജി. ശ്രീകുമാർ, ബ്ളോക്ക് പ്രസിഡന്റ് പി. പത്മകുമാർ, ഡി.സി.സി സെക്രട്ടറി പുളിമൂട് ഹരി, മണക്കാട് ചന്ദ്രൻകുട്ടി, ബ്ളോക്ക് ജനറൽ സെക്രട്ടറി കെ. പത്മകുമാർ (ഗിരി), മണക്കാട് ഉണ്ണി, കെ. ചന്ദ്രബാലൻ, ബി. സുരേഷ്, നാഗപ്പൻ നായർ, ശ്രീവരാഹം മണ്ഡലം പ്രസിഡന്റ് മധുസൂദനൻ നായർ, ആർ. രാധാകൃഷ്‌ണൻ നായർ, പൂവങ്ങൽ ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.