വിഭിന്ന ലിംഗക്കാരെ ആവശ്യാനുസരണം സ്ത്രീ - പുരുഷ ലിംഗക്കാരാക്കി മാറ്റുന്ന ശസ്ത്രക്രിയയ്ക്ക് പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഈ ചികിത്സാ രീതിയെ കുറിച്ചും ശസ്ത്രക്രിയയെ കുറിച്ചും മനസിലാക്കേണ്ടതുണ്ട്. സാധാരണയായി പുരുഷലിംഗം സ്ത്രീയിലേക്ക് മാറ്റാൻ എളുപ്പമായിരിക്കേ സ്ത്രീലിംഗം പുരുഷനിലേക്ക് മാറ്റാൻ വളരെയേറെ പരിമിതികളുണ്ട്.
പല കാരണങ്ങളാലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരാൾ മുന്നോട്ട് വരുന്നത്. ജനിതക കാരണം കൊണ്ട് രണ്ടു വിധത്തിലുള്ള അവയവങ്ങളും ഒരാളിൽ തന്നെ ഉണ്ടായാലോ സ്ത്രീ ലിംഗാവസ്ഥയിൽ അന്തർ ഗ്രന്ഥി സ്രാവം (ഹോർമോൺസ്) പ്രവർത്തനം കൊണ്ട് പുരുഷലിംഗാവസ്ഥയിലാണെങ്കിൽ ഈ ശസ്ത്രക്രിയയ്ക്ക് വിധേയരാകാം. മാനസികമായി എതിർലിംഗക്കാരായി വിശ്വസിക്കുകയും അതായി തീരാൻ ആഗ്രഹിക്കുന്നവരിലും ലിംഗമാറ്റ ശസ്ത്രക്രിയ നടത്താറുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ചികിത്സാ രീതികളാണ്. ശസ്ത്രക്രിയയ്ക്കു ശേഷം മാറ്റപ്പെട്ട പുരുഷന് ലൈംഗികജീവിതം പൂർണമായും സാദ്ധ്യമാണെന്നും തെളിഞ്ഞിട്ടുണ്ട്.
പുരുഷലിംഗക്കാരെ
സ്ത്രീലിംഗക്കാരാക്കൽ
പുരുഷലിംഗത്തെ ശസ്ത്രക്രിയയിലൂടെ സ്ത്രീലിംഗ രൂപത്തിലാക്കുകയും പ്രവർത്തനക്ഷമമാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. ആവശ്യമില്ലാത്ത മുടികൾ ലേസർ ചികിത്സയിലൂടെ നീക്കം ചെയ്യും.
പുരുഷഗ്രന്ഥിയായ വൃഷണം നീക്കം ചെയ്യുകയാണ് യോനീനാളി രൂപീകരണത്തിന്റെ ആദ്യപടി. പിന്നീട് പുരുഷ ജനനേന്ദ്രീയത്തിന്റെ പുറം ഭാഗം ഉപയോഗിച്ച് പൂർണമായും സ്പർശന ശക്തിയുള്ള യോനീരൂപം നൽകുകയും പുരുഷസിരാഗ്രന്ഥി (Glans penis) യുടെ ഒരു ഭാഗം കൊണ്ട് ശിശ്നകം (Clitoris) നിർമിക്കുകയുമാണ് ചെയ്യുക. ശരീരാവയവ രൂപം നിലനിറുത്താൻ ഹോർമോൺ ചികിത്സയും നടത്തേണ്ടതുണ്ട്. മുഖാകൃതി സ്ത്രീക്ക് അനുയോജ്യമാക്കി മാറ്റുക,
സ്ത്രീക്ക് അനുയോജ്യമായ വിധം മാറിടം നിർമിക്കുക എന്നിവയും ചികിത്സയുടെ ഭാഗമാണ്.
സ്ത്രീക്ക് പുരുഷരൂപം
നൽകുമ്പോൾ
കാഴ്ചയിലും പ്രവർത്തനത്തിലും സ്ത്രീ ജനനേന്ദ്രിയം രൂപം മാറ്റി പുരുഷ ജനനേന്ദ്രീയമാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഒപ്പം പുരുഷ ഹോർമോൺ ചികിത്സയും നടത്തേണ്ടതുണ്ട്.
മാറിടം മാറ്റൽ ശസ്ത്രക്രിയ, ഗർഭപാത്രവും ജനനഗ്രന്ഥി (Ovary)യും നീക്കൽ എന്നിവയും ചികിത്സയുടെ ഭാഗമായി നടത്തേണ്ടതുണ്ട്.
ഡോ. ആർ. ജയകുമാർ,
എച്ച്.ഒ.ഡി, പ്ളാസ്റ്റിക് സർജറി
ഡിപ്പാർട്ട്മെന്റ്,
സ്പെഷ്യലിസ്റ്റ്സ് ആശുപത്രി,
എറണാകുളം നോർത്ത്
ഫോൺ: 0484 - 2887800