ആറ്റിങ്ങൽ: കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സായിഗ്രാമത്തിൽ പ്രവർത്തിക്കുന്ന സോഷ്യൽ ടൂറിസം പ്രൊജക്ടിന്റെ ചെയർമാനായി ചലച്ചിത്ര താരം നെടുമുടി വേണുവിനെ നിയമിച്ചു. ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ, പ്രൊജക്ട് ഡയറക്ടർ പ്രൊഫ. ബി.വിജയകുമാർ, ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ.ഗോപകുമാരൻ നായർ, ബാലശങ്കർ മന്നത്ത്, ശശിഭൂഷൺ, ശ്രീകാന്ത്.പി.കൃഷ്ണൻ എന്നിവർ വട്ടിയൂർക്കാവിലെ നെടുമുടി വേണുവിന്റെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്.
മൺമറഞ്ഞുകൊണ്ടിരിക്കുന്ന കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സായിഗ്രാമിൽ പദ്ധതി ആരംഭിച്ചത്. ഇത്തരം കലാരൂപങ്ങൾ അവതരിപ്പിക്കുന്ന കലാകാരൻമാരെ സായിഗ്രാമിൽ കുടുംബസമേതം താമസിപ്പിച്ച് ഇവിടം സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ആവശ്യാർത്ഥം കലാരൂപങ്ങൾ അവതരിപ്പിക്കുകയാണ് ലക്ഷ്യം.