mgm

വിതുര: വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിൽ ക്യാപ്പിംഗ് സെറിമണി സംഘടിപ്പിച്ചു. പ്രീകെജിയിലേയും എൽ.കെ ജിയിലേയും കുട്ടികളെ യു.കെ ജിയിലെ വിദ്യാർത്ഥികൾ ക്യാപ്പ് അണിയിച്ച് വരവേറ്റു. വിതുര എെസറിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിജി തോമസ് സെറിമണി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. രഞ്ജിത് അലക്സാണ്ടർ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ എൽ. ബീന, അദ്ധ്യാപിക ബ്രിട്ടാണിപത്രിയ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.