കിളിമാനൂർ: യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിനെതിരെയും നഗരൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അനന്തു കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി മെമ്പർ എ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അച്യുത്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സജീർ, രോഹൻ നഗരൂർ, കെ.എസ്.യു ജില്ലാ സെക്രട്ടറി സുഹൈൽ, നൗഫൽ, ഷൈജുലാൽ, ആർ.ബി. രാജേഷ്, ചിക്കു സഞ്ജു, ഗണേഷ്, കിരൺ കൊല്ലമ്പുഴ തുടങ്ങിയർ നേതൃത്വം നൽകി.