കാട്ടാക്കട:സി.പി.ഐ കാട്ടാക്കട,അരുവിക്കര,വെള്ളറട മണ്ഡലങ്ങളിലെ പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാർ,മണ്ഡലം കമ്മിറ്റി അംഗങ്ങൾ,ജില്ലാകമ്മിറ്റി അംഗങ്ങൾ എന്നിവർക്കുള്ള രണ്ടു ദിവസത്തെ പാർട്ടി ലീഡേഴ്സ് ക്യാമ്പ് ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ എക്സിക്യൂട്ടീവ് അംഗം പൂവച്ചൽ ഷാഹുൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ,സംസ്ഥാന കൺട്രോൾ കമ്മിഷൻചെയർമാൻ സി.പി.മുരളി,എ.കെ.എസ്. ടി.യു സംസ്ഥാന പ്രസിഡന്റ് ഒ.കെ.ജയകൃഷ്ണൻ,ജില്ലാ എക്സിക്യൂട്ടീവ് അംഗം കള്ളിക്കാട് ചന്ദ്രൻ,ജില്ലാ കൗൺസിൽ അംഗം എൻ.ഭാസുരാംഗൻ,കാട്ടാക്കട മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ,അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ് റഷീദ്,വെള്ളറട മണ്ഡലം സെക്രട്ടറി ഗോപകുമാർ എന്നിവർ സംസാരിച്ചു.