വെഞ്ഞാറമൂട്: നെഹ്റു യുവകേന്ദ്ര സംഘദൻ, കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം, കേന്ദ്ര ശുചിത്വ കുടിവെള്ള വിതരണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭാരതത്തിലെ യൂത്ത് ക്ലബ്ബുകൾ മുഖേന നടത്തി വരുന്ന സ്വച്ഛ് ഭാരത് ഇന്റേൺഷിപ്പിന്റെ ഭാഗമായി ജീവകല കലാസാംസ്കാരിക മണ്ഡലം മലീമസമായ പാറമുകളും പരിസര പ്രദേശങ്ങളും വൃത്തിയാക്കി. മൂന്ന് മണിക്കൂർ നീണ്ട സന്നദ്ധ പ്രവർത്തനത്തിലൂടെ ഏകദേശം 150 കിലോയോളം പ്ലാസ്റ്റിക്, കുപ്പിച്ചില്ലുകൾ തുടങ്ങിയവ ശേഖരിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് രമണി പി. നായർ ഉദ്ഘാടനം ചെയ്തു. ജീവകല പ്രസിഡന്റ് എം.എച്ച്. നിസാർ, സെക്രട്ടറി വി.എസ്. ബിജുകുമാർ, ടീം ക്യാപ്റ്ററ്റൻ അഖിൽ.കെ.എൻ, പി. മധു, എസ്. ഈശ്വരൻ പോറ്റി, ആർ.ശ്രീകുമാർ, പുല്ലമ്പാറ ദിലീപ്, ലീലാരവി ആശുപത്രി ചീഫ് ഡോ കെ.രവി, ശാന്തിമഠം റജി, പാറമുകൾ സംരക്ഷണ സമിതി ഭാരവാഹികളായ ബൈജു പ്രകൃതി, രതീഷ് വെള്ളാണിക്കൽ തുടങ്ങി നിരവധി സന്നദ്ധ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.