തിരുവനന്തപുരം: ഭാരതീയർക്ക് മറക്കാൻ കഴിയാത്തതും മാതൃകയാക്കേണ്ടതുമായ മഹനീയ വ്യക്തിത്വമാണ് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റേതെന്ന് രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു. എ.പി.ജെ. അബ്ദുൾകലാമിന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് നിംസ് മെഡിസിറ്റി സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്ന ഈ വർഷത്തെ എ.പി.ജെ. അവാർഡ് ചടങ്ങിൽ റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ആഷിക് കാരാട്ടിൽ പി.ജെ. കുര്യനിൽ നിന്ന് ഏറ്റുവാങ്ങി. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനായി. ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞനും ഡെപ്യുട്ടി പ്രൊജക്ട് ഡയറക്ടറുമായ ഗിഫ്റ്റി സന്തോഷിനെ ചടങ്ങിൽ ആദരിച്ചു. സി.പി. നായർ, എസ്. സോമനാഥ്, നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽഖാൻ, ജെ.പി. പത്മകുമാർ, ആർ. പെരുമാൾ സ്വാമി, രാജ്മോഹൻ, ഗുരുരത്നം ജ്ഞാനതപസ്വി, നെയ്യാറ്റിൻകര സനൽ, എസ്.കെ. ജയകുമാർ, ശിവതാണുപിള്ള, തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച നൂറുൽ ഇസ്ലാം സർവകലാശാലയിലെ പൂർവ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.