dyfi
dyfi

തിരുവനന്തപുരം: 'വർഗീയത വേണ്ട, ജോലി മതി' എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് നടത്തുന്ന 'യൂത്ത് സ്ട്രീറ്റ് " കാമ്പെയിനിന്റെ പ്രചാരണാർത്ഥം ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥകൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ക്യാപ്റ്റനായ തെക്കൻ ജാഥയും (തിരുവനന്തപുരം – എറണാകുളം) സെക്രട്ടറി എ.എ. റഹിം നയിക്കുന്ന വടക്കൻ ജാഥയുമാണ് (കാസർക്കോട് - തൃശൂർ) ഇന്ന് വൈകിട്ട് ആരംഭിക്കുന്നത്. വടക്കൻ മേഖലാ ജാഥ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തെക്കൻ മേഖലാ ജാഥ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും ഉദ്ഘാടനം ചെയ്യും. ജാഥകൾ തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ ആഗസ്റ്റ് 9ന് സമാപിക്കും.