balaramapuram

ബാലരാമപുരം: അപകട ഭീഷണിയായ ബാലരാമപുരത്തെ സ്പിന്നിംഗ് മിൽ മതിൽ പൊളിച്ച് മാറ്റി പുതിയ മതിൽ നിർമ്മിക്കണ മെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകാൻ തീരുമാനിച്ചതായി ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ അറിയിച്ചു. ബാലരാമപുരത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ഐത്തിയൂർ -ഭഗവതിനട പ്രദേശത്തെ ഭൗതീക വികസനത്തിനും സ്പിന്നിംഗ് മില്ലിന്റെ കരിങ്കൽ മതിൽ പൊളിച്ച് മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. 70 വർഷം പിന്നിട്ട സ്വിന്നിംഗ് മിൽ ചുറ്റുമതിലിന്റെ കരിങ്കൽ കെട്ടുകൾ പല ഭാഗത്തും ഇളകി ഏത് നിമിഷം വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥായിലാണ്. ഇതുവരെ മതിലിന്റെ അറ്റകുറപണികൾ അധികൃതർ ചെയ്തിട്ടില്ല. റോഡിനോട് ചേർന്ന് നൽക്കുന്ന മതിൽ പൊളിച്ച് മാറ്റി വാഹനതഗതാഗതത്തിന് അനുയോജ്യമായ നിലയിൽ പുതിയ മതിൽ നിർമ്മിക്കണ മെന്നതാണ് നിവേദനത്തിനലെ പ്രധാന ആവശ്യം.നിവേദനം നൽകുന്നതിന് മുന്നോടിയായി സി.പി.എം നേതാക്കളായ അഡ്വ.ഫ്രെഡറിക് ഷാജി, എം. ബാബുജാൻ, ബാലരാമപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാബീവി, റിഫായി, അഡ്വ.അജിത്, സിറാജുദീൻ എന്നിവരുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി.